പരപ്പനങ്ങാടിയില്‍ ‘ലഹരിക്കെതിരെ ഗോള്‍ അടിക്കാം ‘ഷൂട്ടൗട്ട് മത്സരം നടത്തി

പരപ്പനങ്ങാടി: ജനാധിപത്യ മഹിളാ അസോസിയേഷന്‍ പരപ്പനങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ടൗണില്‍ ലഹരിക്കെതിരെ ഗോള്‍ അടിക്കാം എന്ന സന്ദേശം ഉയര്‍ത്തി വനിതകള്‍ക്കായി ഷൂട്ടൗട്ട് മത്സരവും, ലോകകപ്പ് പ്രവചന മത്സരവും നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ 2022 ലെ മികച്ച എക്‌സൈസ് ഉദ്യോഗസ്ഥ അവാര്‍ഡ് ജേതാവ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു പട്ടേരിവീട്ടല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ല കമ്മറ്റി അംഗം പുഷ്പ നെച്ചിക്കാട്ട്, തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

പരപ്പനങ്ങാടി മേഖല പ്രസിഡന്റ് മീര അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖല സെക്രട്ടറി മഞ്ജുഷ പ്രലോഷ് സ്വാഗതവും, ട്രഷറര്‍ ബിന്ദു ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top