വണ്‍വേ തെറ്റിച്ചുവന്ന ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്

HIGHLIGHTS : A scooter passenger was injured after being hit by a one-way bus

കുറ്റിപ്പുറം: തിരൂര്‍ റോഡ് ജങ്ഷനില്‍ വണ്‍ വേ തെറ്റിച്ചുവന്ന ബസിടിച്ച് സ് കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. ബുധന്‍ രാവിലെ ഒമ്പതിന് കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സര്‍വീ സ് നടത്തുന്ന ബ്ലൂ ഡയമണ്ട് ബസാണ് അപകടമുണ്ടാക്കിയത്. കാലിന് സാരമായി പരിക്കേറ്റ തിരുന്നാവായ സ്വദേശി അപര്‍ണ (23)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം ജങ്ഷനില്‍നിന്ന് തിരൂര്‍ റോഡുവഴി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലുള്ള വണ്‍വേ റോഡ് വഴിയാണ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ എത്തുന്നത്.

എന്നാല്‍, ചില ബസുകള്‍ തിരൂര്‍ റോഡ് ജങ്ഷനില്‍നിന്ന് നേരെ റെയില്‍വേ സ്റ്റേഷന്‍ റോഡുവഴി സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുകയാണ്. ടൗണ്‍ സ്റ്റാന്‍ഡിലേക്കുള്ള ബസുകള്‍ അമിതവേഗത്തില്‍ എതിര്‍ദിശയിലൂടെ എത്തുന്നത് മുമ്പും അപകടങ്ങള്‍ക്ക് കാരണമായി രുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!