ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു;ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ: ചെങ്ങന്നൂര്‍ ആലായില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടന്‍തന്നെ കുട്ടികളെ പുറത്തിറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചു. മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് കത്തിയത്. ആലാ-കോടുകുളഞ്ഞി റോഡില്‍ ആലാ ഗവണ്‍മെന്റ് ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ചെങ്ങന്നൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.

 

Share news
error: Content is protected !!
Scroll to Top