റെക്കോര്‍ഡ് താഴ്ചയില്‍ രൂപ

HIGHLIGHTS : A record low of Rs

ന്യൂഡല്‍ഹി : യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. രൂപയുടെ മൂല്യത്തില്‍ രണ്ട് പൈസ ഇടിഞ്ഞു. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 84.39 രൂപ നല്‍കണം. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളര്‍ കരുത്താര്‍ജിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപം പിന്‍വലിയുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യന്‍ വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പിന്മാറുകയാണ്.

എണ്ണക്കമ്പനികളില്‍ നിന്നും വിദേശ ബേങ്കുകളില്‍
എണ്ണക്കമ്പനികളില്‍ നിന്നും വിദേശ ബേങ്കുകളില്‍ നിന്നുമുള്ള ഡോളര്‍ ഡിമാന്‍ഡ് രൂപയെ സമ്മര്‍ദത്തിലാക്കിയതായും വിദഗ്ധര്‍ പറഞ്ഞു. വിദേശ നിക്ഷേപകര്‍ നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ് ഐ ഐ) ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ 20,000 കോടി രൂപയുടെ ഓഹരികളും വിറ്റു. ഒക്ടോബറില്‍ മാത്രം വിദേശ നിക്ഷേപകര്‍ 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

sameeksha-malabarinews

പ്രവാസികള്‍ക്ക് നേട്ടം ഡോളറിനെതിരെയും യു എ ഇ ദിര്‍ഹം, സഊദി റിയാല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് നേട്ടമായി. നിലവില്‍ ഒരു ഡോളര്‍ കൈമാറ്റത്തിന് 84.39 രൂപ ലഭിക്കും. ഒരു യു എ ഇ ദിര്‍ഹം നാട്ടിലേക്ക് അയച്ചാല്‍ 22.99 രൂപയും ലഭിക്കും. അതേസമയം, രൂപയിലുള്ള രൂക്ഷമായ നഷ്ടം ഒഴിവാക്കാന്‍ റിസര്‍വ് ബേങ്ക് ഇടപെടല്‍ ആരംഭിച്ചു. വിദേശനാണയ ശേഖരത്തില്‍ നിന്ന് ഡോളര്‍ വിറ്റഴിച്ച് രൂപയെ പിടിച്ചുനിര്‍ത്താനാണ് ശ്രമം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!