വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോട്ടയം: റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മണര്‍കാട് സെന്റ്‌മേരീസ് സ്‌കൂള്‍ അധ്യാപകന്‍ ബെന്നിയുടെ മകന്‍ അമല്‍(16) ആണ് മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം റബ്ബര്‍തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top