പരപ്പനങ്ങാടി:എല്‍.കെ.ജി വിദ്യാര്‍ത്ഥിയുടെ വിവരലില്‍ കുടുങ്ങിയ പൈപ്പ് റിംഗ് എടുത്തുമാറ്റി ട്രോമാകെയര്‍ വളണ്ടിയര്‍. പ്ലംബിഗ് ജോലിക്കിടെ ഒഴിവാക്കിയ പൈപ്പിന്റെ ക്ഷണമാണ് കുട്ടി വിരലില്‍ ഇട്ടത്.
ഇതോടെ കുട്ടിയുടെ വിരലില്‍ മുറിയുകയും അസഹനീയമായ വേദന ഉണ്ടാവുകയും ചെയ്തതോടെ കുട്ടിയെ അധ്യാപകര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ നിന്നും ഇത് എടുത്തുമാറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ട്രോമാകെയര്‍ വളണ്ടിയറും 108 ആംബുലന്‍സ് ഡ്രൈവറുമായ നാസര്‍ ചെമ്മാട് പരപ്പനങ്ങാടി ട്രോമാകെയര്‍ ഓഫീസിലേക്ക് കുട്ടിയെ എത്തിച്ചു. തുടര്‍ന്ന് ട്രോമാകെയര്‍ വളണ്ടിയര്‍ മുനീര്‍ കുട്ടിയുടെ വിരലില്‍ കുടുങ്ങിയ പൈപ്പ് റിങ് സുരക്ഷിതമായി എടുത്തുമാറ്റുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




