കോഹിനൂരില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു

ദേശീയപാത കോഹിനൂരില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. കോഹിനൂര്‍ എന്‍ജിനീയറിങ് കോളേജിന് സമീപത്തെ രവികുമാര്‍ (42) ആണ് മരിച്ചത്. കോഹിനൂരിലെ ഡ്രൈവറും, CITU അംഗവുമാണ് രവീന്ദ്രന്‍.

ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. കോഹിനൂര്‍ സീബ്രാലൈനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്‌. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം ചേളാരി ഡി.എം.എസ്സ്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഇന്‍ക്വസ്റ്റിസ് നടത്തിയ ശേഷം തിരൂരങ്ങാടി ആശുപത്രിയിലേക്ക് കൊണ്ട് പോകും.

 

Share news
error: Content is protected !!
Scroll to Top