താനൂരില്‍ അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു.

താനൂര്‍: റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സണ്‍ഷേഡ് അടര്‍ന്നുവീണു. നഗരസഭയുടെ അധീനതയില്‍ ഉള്ളതാണ് കെട്ടിടം.

നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന വഴിയിലുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്നു വീണത്.അതെസമയം സംഭവം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. 48 വര്‍ഷത്തോളം പഴക്കമുണ്ട് കെട്ടിടത്തിന് .

ഈ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ നിലനിന്നിരുന്നു. ഇതേ കാലത്ത് വാഴക്കത്തെരുവില്‍ നിര്‍മ്മിച്ച നഗരസഭയുടെ മറ്റൊരു കെട്ടിടം വര്‍ഷങ്ങള്‍ക്കുമുമ്പ് പൊളിച്ചു മാറ്റിയിരുന്നു.

Share news
error: Content is protected !!
Scroll to Top