വസ്തുതകള്‍ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് നിറഞ്ഞ നവകേരള സദസ്സ്: മുഖ്യമന്ത്രി

വസ്തുതകള്‍ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് നവകേരള സദസ്സിന് ലഭിക്കുന്ന മികച്ച വരവേല്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഉന്നമനത്തിന് സ്വീകരിച്ച നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിക്കേണ്ട ആവശ്യം ആര്‍ക്കുമില്ല. 2006- 2011 വര്‍ഷം സംസ്ഥാനത്തെ നികുതി വളര്‍ച്ച 23.24 % ആയിരുന്നു. ഇത് 2011ലെ സര്‍ക്കാര്‍ വന്നപ്പോള്‍ കുത്തനെ കുറഞ്ഞു. അധികവായ്പ എടുക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുന്‍ സര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തിക കുടിശ്ശിക അടക്കമുള്ള ബാധ്യതകളാണ് ഏറ്റെടുക്കേണ്ടി വന്നത്. ആ അവസ്ഥയില്‍ നിന്നാണ് ഓഖി, പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ ദുരന്തമുഖങ്ങള്‍ കൂടി സര്‍ക്കാര്‍ അതിജീവിച്ചത്. കുടിശ്ശികയടക്കം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക എല്ലാം കൊടുത്തു തീര്‍ത്തു. സംസ്ഥാനത്ത് എണ്ണമറ്റ വികസനം നടപ്പാക്കി. കേരളത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചാണ് പൊതുജനങ്ങള്‍ ഒപ്പം നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാനും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. എം.കെ ജയരാജ് അധ്യക്ഷനായി. മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, ജെ.ചിഞ്ചുറാണി തുടങ്ങിയവര്‍ സംസാരിച്ചു. വള്ളിക്കുന്ന് മണ്ഡലം നോഡല്‍ ഓഫീസറും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറുമായ ആര്‍ ദിനേശ് സ്വാഗതവും തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top