ഏഴു വയസുകാരന് നേരെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ പാഞ്ഞടുത്തു; അയല്‍വാസി സ്ത്രീ കുഞ്ഞിന് രക്ഷകയായി

വീടിന്റെ മുറ്റത്ത് വച്ച് ഏഴു വയസുകാരന് നേരെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ പാഞ്ഞടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസി സ്ത്രീ കുഞ്ഞിന് രക്ഷകയായി. തെന്നല ആലുങ്ങലിലാണ് ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു സംഭവം. പ്രാണരക്ഷാര്‍ത്ഥം ഓടിയ ഏഴു വയസുകാരന് അടുക്കള ഭാഗത്ത് ജോലി ചെയ്യുകയായിരുന്ന അയല്‍വാസിയുടെ സമയോചിത ഇടപെടലാണ് പുതുജീവന്‍ നല്‍കിയത്.

തെന്നല ആലുങ്ങല്‍ സ്വദേശി കുന്നത്തൊടി സിദ്ധീഖിന്റെ മകന്‍ ഹാഷിറിന് നേരെയാണ് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ പാണടുത്തത്. ഇറച്ചി വാങ്ങി വീട്ടിലേക്ക് വരുകയായിരുന്നു ഹാഷിര്‍. ഇതിനിടെയാണ് വീട്ടു മുറ്റത്തുണ്ടായിരുന്ന ഏഴോളം തെരുവ് നായ്ക്കള്‍ ഹാഷിറിന് നേരെ പാഞ്ഞടുത്തത്. ഇതോടെ ബഹളം വച്ച് പ്രാണ രക്ഷാര്‍ത്ഥം അടുക്കള ഭാഗത്തേക്ക് കുട്ടി ഓടുകയായിരുന്നു.

അടുക്കള ഭാഗത്തുണ്ടായിരുന്നവര്‍ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓടിയെത്തിയത്. പിന്നാലെ തെരുവ് നായ്ക്കളെ ഓടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതിയുമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top