Section

malabari-logo-mobile

കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

HIGHLIGHTS : കോഴിക്കോട് :കോഴിക്കോട് ചെങ്ങോട്ട്ക്കാവില്‍ ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ഇളവഴുതി രാജ (50) യാണ് മ...

കോഴിക്കോട് :കോഴിക്കോട് ചെങ്ങോട്ട്ക്കാവില്‍ ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ഇളവഴുതി രാജ (50) യാണ് മരിച്ചത്. ചെന്നൈയില്‍ നിന്ന് യാത്ര ചെയ്ത വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നിന്നും രാവിലെ 7 മണിയോടെ ചെങ്ങോട്ട് കാവില്‍ വെച്ച് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു.

പത്തംഗ സംഘത്തിന്റെ കൂടെ മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയാണ് ഇളവഴുതി രാജ ട്രയിനില്‍ നിന്ന് വീണത്.

sameeksha-malabarinews

മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!