പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

പരപ്പനങ്ങാടി:റിയാദില്‍ ഹൃദയാഘാതം മൂലം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസല്‍ മേലെവീട്ടില്‍ (46)മരണപ്പെട്ടു. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ബത്ഹയിലെ അല്‍-റയാന്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ശുമൈസി ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പിതാവ്: അബൂബക്കര്‍
മാതാവ്: അയിഷ (പരേത)
ഭാര്യ: സമീറ
മക്കള്‍: ഫഹ് മാന്‍,ആയിഷ ഫിസ.സഹോദരങ്ങള്‍:സൈഫുനിസ, കയറുന്നിസ, സുഹറാബി, ഹനീഫ.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഉസ്മാന്‍ ചെറുമുക്ക്, അബ്ദുറഹ്‌മാന്‍ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുമൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top