കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; വിദ്യാഭ്യാസ നേട്ടങ്ങള്‍ സമൂഹപുരോഗതിക്കാകണം- ഡോ. പി. രവീന്ദ്രന്‍

വിദ്യാഭ്യാസ നേട്ടങ്ങള്‍ സമൂഹപുരോഗതിക്കാകണം- ഡോ. പി. രവീന്ദ്രന്‍

സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസ നേട്ടങ്ങളെ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.
സര്‍വകലാശാല വയനാട് ജില്ലയില്‍ സംഘടിപ്പിച്ച യു.ജി. ഗ്രാജ്വേഷന്‍ സെറിമണിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളപൗരന്മാരായി മാറുന്ന വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.
വൈസ്ചാന്‍സലറില്‍ നിന്ന് 74 പേരാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കല്പറ്റ എന്‍.എം.എസ്.എം. ഗവ. കോളേജില്‍ നടന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു.
പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, പി. മധു, സെനറ്റംഗങ്ങളായ എം.വി. സോബിന്‍ വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുബിന്‍ പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് ജില്ലയിലെ ഗ്രാജ്വേഷന്‍ സെറിമണി ഏഴിന് രാവിലെ 10 മണിക്ക് പാലക്കാട് അഹല്യകോളേജില്‍ നടക്കും.

അധ്യാപകനിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പില്‍ താത്കാലിക അധ്യാപക ഒഴിവിലേക്ക് ഡാറ്റ അനലറ്റിക്സില്‍ പ്രാവീണ്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 11-ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് ഓഫീസില്‍ ഹാജരാകണം. മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളില്‍ പിജിയും നെറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ പ്രസ്തുത വിഷയങ്ങളില്‍ പിജിയും ഡാറ്റ അനലറ്റിക്സില്‍ പ്രാവീണ്യമുള്ളവരെയും പരിഗണിക്കുന്നതാണ്.

ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്കുള്ള 2025 അധ്യയന വര്‍ഷ ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫറിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിനില്‍ വിദ്യാര്‍ഥികള്‍ക്ക് റാങ്ക് നില പരിശോധിക്കുന്നതിനുള്ള സൗകര്യം  ലഭ്യമാണ്. ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫര്‍ വഴി പ്രവേശനം നേടുന്നവര്‍ മാന്‍ഡേറ്ററി ഫീസ് അടയ്‌ക്കേണ്ടതാണ്. മാന്‍ഡേറ്ററി ഫീസ്:
സംവരണവിഭാഗം: 145 രൂപ, മറ്റുള്ളവര്‍: 575 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് admission.uoc.ac.in ഫോണ്‍:  0494 – 240 7016,  7017, 7152  ഇമെയില്‍: cac@uoc.ac.in

പരീക്ഷാഫലം

നാലാംസെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (സി.സി.എസ്.എസ്.) ഏപ്രില്‍ 2025 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്റ്റിക്കല്‍ പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2024 സപ്ലിമെന്ററി പ്രാക്റ്റിക്കല്‍ പരീക്ഷ ആഗസ്റ്റ് 13, 14, 18 തീയതികളിലായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ ടിഷ്യൂ കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ് (2024 പ്രവേശനം) നവംബര്‍ 2024 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും.

പേരാമ്പ്ര സെന്ററില്‍ സീറ്റൊഴിവ്

പേരാമ്പ്ര ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജ്യണല്‍ സെന്ററിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്‌ള്യു., എം.സി.എ,   ബി.എസ്. ഡബ്‌ള്യു/ബി .സി.എ പ്രോഗ്രാമുകള്‍ക്ക്  സീറ്റ് ഒഴിവുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 8594039556,9656913319

പുനര്‍മൂല്യനിര്‍ണയഫലം

2024 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍ (2023, 2024 അഡ്മിഷന്‍) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

2023 സെപ്റ്റംബറില്‍ നടത്തിയ എം.ബി.എ. നാലാം സെമസ്റ്റര്‍ (വിദൂര വിദ്യാഭ്യാസം 2013 അഡ്മിഷന്‍) ഒറ്റത്തവണ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മലപ്പുറം സെന്റര്‍ ഫോര്‍ കപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സി.സി.എസ്.ഐ.ടി.) 2025 അധ്യയന വര്‍ഷത്തെ ബി.സി.എ., ബി.എസ് സി. എഐ പ്രോഗ്രാമുകളില്‍ ജനറല്‍സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 9995450927, 8921436118.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top