സ്ത്രീവേട്ടക്കെതിരെ ധാര്‍മിക പ്രതിരോധം തീര്‍ക്കണം: വിസ്ഡം വിമെന്‍

പരപ്പനങ്ങാടി: സ്ത്രികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ധാര്‍മിക മൂല്യങ്ങളുടെ ശോഷണം അതിന് വളമാകുന്നുവെന്നും വിസ്ഡം ഇസ്ലാമിക് വിമെന്‍ ഓര്‍ഗനൈസേഷന്‍ പരപ്പനങ്ങാടി മണ്ഡലം സമിതി സംഘടിപ്പിച്ച വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.

വനിതാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സി റസീല ഉല്‍ഘാടനം ചെയ്തു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു മുഖ്യാഥിതിയായിരിന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സീനത്ത് ആലിബാപ്പു സമ്മേളനത്തെ അഭിസമ്പോദന ചെയ്തു.
വിസ്ഡം വിമന്‍ മണ്ഡലം പ്രസിഡന്റ് റഹീസ കോട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിദ പത്തൂര്‍ ട്രഷറര്‍ പി.പി. സുമയ്യ എന്നിവര്‍ സംസാരിച്ചു.

പഠന സെഷനില്‍ പ്രൊഫസര്‍ ഹാരിസ് ബിനു സലീം, മുജാഹിദ് ബാലുശേരി, യു. കുഞ്ഞാലി മദനി, എ.പി മുനവര്‍ സ്വലാഹി, മുജീബ് ഒട്ടുമ്മല്‍ പ്രഭാഷണം നടത്തി.

Share news
error: Content is protected !!
Scroll to Top