പരപ്പനങ്ങാടി : കുട്ടികളെ മിഠായി നല്‍കി പീഡിപ്പിക്കുന്ന മദ്ധ്യവയസ്‌കന്‍ പിടിയില്‍.പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പില്‍ മുഹമ്മദ് കോയ (60)നെയാണ് പരപ്പനങ്ങാടി എസ്.ഐ.ആര്‍ യു . അരുണും സംഘവും പിടികൂടിയത്.
മിഠായി നല്‍കി വശീകരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് പ്രതിയെ പോലീസ് പിടികൂടിയത്. സമാനമായ കേസില്‍ ഇയാള്‍ ഒരു വര്‍ഷം മുന്‍പ് പോക്‌സോ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ശല്യം ചെയ്യുന്ന ആളാണ് പ്രതിയെന്ന് എസ്.ഐ അരുണ്‍ പറഞ്ഞു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എസ്.ഐ ആര്‍.യു.അരണിന് പുറമെ എസ്.ഐ ജയദേവന്‍, ഡബ്ല്യു യു. സി.പി.ഒ സുധ, എസ്.എസ്.സി.പി.ഒ. അനൂപ്, സി.പി.ഒ മാരായ മഹേഷ്, അര്‍ജുന്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




