കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അധ്യാപക നിയമനം

അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപറ്റ് റെപ്പോസിറ്ററി ആന്റ് മൾട്ടിഡിസിപ്ലിനറി റിസർച്ച് സെന്ററിനു കീഴിൽ പുതുതായി ആരംഭിക്കുന്ന എം.എ. എപ്പിഗ്രഫി ആന്റ് മാനുസ്ക്രിപറ്റോളജി കോഴ്‌സിന് മണിക്കൂർ വേതനാടിസ്ഥാനത്തിൽ (കോൺട്രാക്ട് അധ്യാപകരെ നിയമിക്കുന്നത് വരെ) രണ്ട് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത തസ്തിക (1). 55 ശതമാനം മാർക്കോടുകൂടിയ എം.എ. എപിഗ്രഫി / എം.എ. മ്യൂസിയോളജി / എം.എ. മനുസ്ക്രിപറ്റോളജി ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. / നെറ്റ് / ജെ.ആർ.എഫ്., തസ്തിക (2). 55 ശതമാനം മാർക്കോടുകൂടിയ എം.എ. ആർക്കിയോളജി ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. / നെറ്റ് / ജെ.ആർ.എഫ്.. പ്രായ പരിധി 64 വയസ്. വാക് ഇൻ ഇന്റർവ്യൂ ജൂലൈ 11-ന് രാവിലെ 11 മണിക്ക് ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ പഠനവകുപ്പിൽ വച്ച് നടക്കും. യോഗ്യരായവർ ബയോഡാറ്റാ അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2407608.

ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലയുടെ പാലക്കാട് കൊടുവായൂരുള്ള  ടീച്ചർ എജുക്കേഷൻ സെന്റർ (CUTEC) വിവിധ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. തസ്തിക, യോഗ്യത എന്നിവ ക്രമത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ എജുക്കേഷൻ :- 55 ശതമാനം മാർക്കോടുകൂടി എം.പി എഡ്., നെറ്റ്, അസി. ഫ്രൊഫ. ഇൻ ഫൈൻ ആർട്സ് :- 55 ശതമാനം മാർക്കോടുകൂടി എം.എഫ്.എ., അസി. ഫ്രൊഫ. ഇൻ പെർഫോമിംഗ് ആർട്സ് :- 55 ശതമാനം മാർക്കോടുകൂടി പി.ജി. മ്യൂസിക്. ഉദ്യോഗാർത്ഥികൾ ജൂലൈ പത്തിന് രാവിലെ പത്ത് മണിക്ക് ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം കോളേജ് കാര്യാലയതിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ: 0492 3252556, ഇ-മെയിൽ: cutec.koduvayur@gmail.com .

സ്ഥിര അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലയിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് (എൻ.സി.എ. ഒഴിവുകൾ ഉൾപ്പെടെ) സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

പി.ജി. പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ എട്ടുവരെ നീട്ടി

സർവകലാശാലക്ക് കീഴിലുള്ള അഫിലിേയേറ്റഡ് കോളേജുകളിലെയും സെൻ്ററുകളിലേയും ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ടേഷൻ ജൂലൈ എട്ടിന്  വൈകീട്ട് അഞ്ചു മണിവരെ നീട്ടി. വിശദവിവരങ്ങൾ പ്രവേശനവിഭാഗം  വെബ്സൈറ്റിൽ https://admission.uoc.ac.in/ .

അഫ്സല്‍ – ഉല്‍ – ഉലമ ( പ്രിലിമിനറി ) ട്രയല്‍ അലോട്ട്മെന്റ്

കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 – 2025 അധ്യയന വര്‍ഷത്തെ അഫ്സല്‍ – ഉല്‍ – ഉലമ (പ്രിലിമിനറി) കോഴ്സിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ വിദ്യാർഥികൾക്ക് തിരുത്തലുകള്‍ക്ക് (രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജനന തിയതി എന്നിവ ഒഴികെ) ജൂലൈ അഞ്ചിന് വൈകീട് നാലു മണി  അവസരമുണ്ടാകും. തിരുത്തലിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.  ഒന്നാം അലോട്ട്മെന്റ്  ജൂലൈ എട്ടിന് പ്രസിദ്ധീകരിക്കും.

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.സി.സി. / സ്പോർട്സ് / ആർട്സ് മുതലായവയുടെ ഗ്രേസ് മാർക്കിന് അർഹരായ ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ ( CBCSS-V-UG ) 2021 പ്രവേശനം ബി.വോക്. വിദ്യാർഥികൾ സ്റ്റുഡന്റസ് പോർട്ടലിലെ “ ഗ്രേസ് മാർക്ക് പ്ലാനർ ” വഴി ഓപ്‌ഷൻ നൽകിയ ശേഷം പരീക്ഷാ ഭവൻ  ഇ.പി.ആർ വിഭാഗത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ജൂലൈ 15.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

ജൂലൈ എട്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണൽ ( CUCBCSS – 2014 മുതൽ 2016 വരെ പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയിലെ ജൂലൈ 12 – ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ബി.കോം. & ബി.കോം. വൊക്കേഷണൽ പേപ്പർ: BCM2CO2 മാർക്കറ്റിംഗ് മാനേജ്‌മന്റ്, ബി.ബി.എ. പേപ്പർ: BBAIICO2  ഐ.ടി. ഫോർ ബിസിനസ് ആന്റ് മാനേജ്‌മന്റ് എന്നീ പേപ്പറുകളുടെ പരീക്ഷകൾ തേഞ്ഞിപ്പലം കോഹിനൂരുള്ള കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ വച്ച് നടത്തും. സമയം 9.30 മുതൽ 12.30 വരെ.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് നവംബർ 2022 /  നവംബർ 2023 പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CBCSS – PG 2019 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി.ആർക്. ( 2020 പ്രവേശനം ) മെയ് 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2019 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.ആർക്. (2014 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top