അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;15 പവനും കവര്‍ന്നു

അരീക്കോട്: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടോളം പേരാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ അരീക്കോട് പൊലീസ് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പ്രതികള്‍ യുവതിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. ഇതുകൂടാതെ യുവതിയുടെ പതിനഞ്ച് പവന്‍ സ്വര്‍ണവും പ്രതികള്‍ കവര്‍ന്നതായും പരാതിയുണ്ട്.

എതിര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാം. പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനം. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top