കുറ്റിപ്പുറത്ത് കടന്നല്‍കുത്തേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

കുറ്റിപ്പുറം :കുറ്റിപ്പുറത്ത് കടന്നല്‍കുത്തേറ്റ് ചികിത്സയിലായിരുന്ന അഞ്ച് പേരില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ (45) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് പതിനഞ്ചിലേറെപ്പേര്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരാളായ കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ യാണ് ചികിത്സയിലായിരിക്കെ മരിച്ചത്.

കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ ഖബറിടത്തിലാണ് ഞായറാഴ്ച വൈകുന്നേരം നാലിന് നമസ്‌കാരം നടക്കുന്നതിനിടെയാണ് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമം നടക്കുന്നത്.
പ്രാര്‍ത്ഥിച്ചുനിന്നവര്‍ക്കും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കും പള്ളിയിലുണ്ടായിരുന്ന ചിലര്‍ക്കുമാണ് കടന്നല്‍ക്കുത്തേറ്റത്. കുറ്റിപ്പുറം കാങ്കപ്പുഴ കോരാത്ത് ഷിബില്‍, കോരാത്ത് ഇന്‍ഷാഫലി, വാണിയംതൊടുവില്‍ മുഹമ്മദ് അജ്‌സല്‍, കോരാത്ത് അലി, എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈ സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. ഇതിനിടയിലാണ് കൂട്ടമായി കടന്നലുകള്‍ ഇവരെ ആക്രമിക്കുന്നത്. രക്ഷപ്പെട്ട് ഇവര്‍ പള്ളിക്കകത്തേക്ക് ഓടി വന്നപ്പോള്‍ പിറകേയെത്തിയ കടന്നല്‍ക്കൂട്ടം പള്ളിയിലുണ്ടായിരുന്ന ചിലരെ കുത്തി. ഇതിനിടയില്‍ ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥിച്ച സംഘത്തിലുണ്ടായിരുന്ന അലിയെ കാണാനില്ലായിരുന്നു. അലിയെ തിരഞ്ഞുചെന്നവര്‍ കണ്ടത് അലിയുടെ മുഖംനിറയെ കടന്നലുകള്‍ പൊതിഞ്ഞ് നില്‍ക്കുന്ന നിലയിലായരുന്നു.

 

Share news
error: Content is protected !!
Scroll to Top