
തിരൂരങ്ങാടി : ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ദേഹത്തേക്ക് തെങ്ങ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നയാള്‍ മരിച്ചു.
മൂന്നിയൂര്‍ വെളിമുക്ക് ആലുങ്ങല്‍ മണ്ണട്ടാംപാറ പെരുകൊല്ലം പുറായ സ്വദേശി പരേതനായ തുമ്പാണി വിശ്വനാഥന്റെ മകന്‍ തുമ്പാണി സുനില്‍ കുമാര്‍ എന്ന സുനി (57) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി ഓവര്‍സിയര്‍ ആണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിന് വന്നപ്പോഴാണ് അപകടം. ബൈക്കില്‍ തിരിച്ച് പോവാന്‍ നില്‍ക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. സമീപത്ത് നിന്നിരുന്ന ബന്ധു ശരത്തിനും പരിക്കേറ്റു. ഇരുവരെയും ഉടനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. കൂടെ പരിക്കേറ്റിരുന്ന ശരത് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്.
അവിവാഹിതനാണ് സുനി.മാതാവ് :പാര്‍വ്വതി. സഹോദരങ്ങള്‍: സജി, ഗീത, ശൈജ , ഷീജ.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




