ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി : ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റിലായി.ചെട്ടിപ്പടി സ്വദേശി അമ്പാളി വിനയകുമാര്‍(45)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 26 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.

പരപ്പനങ്ങാടി എസ്‌ഐ നവീന്‍ ഷാജ്, പോലീസുകാരായ രഞ്ചിത്ത്, അനില്‍, ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍, ജിനേഷ്, വിപിന്‍, അഭിമന്യു, സബറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ് .

വരും ദിവസങ്ങളിലും കൂടുതല്‍ റെയ്ഡുകള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top