കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം വെങ്ങാനൂര്‍ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ വിഷ്ണു ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയില്‍ ചവിട്ടുകയായിരുന്നു. വിഷ്ണു ഇവിടെ മൂന്നു വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു

സംഭവം നടന്നയുടന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗത്താണ് ആനയെ കുളിപ്പിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top