HIGHLIGHTS : A huge explosion at Suttakattu Pura in Vadakancherry; One injured
തൃശൂര്‍ വടക്കാഞ്ചേരിക്കടുത്തു കുണ്ടന്നൂരില്‍ വെടിക്കെട്ടു പുരയില്‍ സ്‌ഫോടനം. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ പടക്കപ്പുരയിലാണ് അപകടമുണ്ടായത്. വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു.
വന്‍ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. സ്‌ഫോടന സമയത്ത് ഇയാള്‍ മാത്രമായിരുന്നു വെടിക്കെട്ടുപുരയില്‍ ഉണ്ടായിരുന്നത്. മറ്റുള്ള ജോലിക്കാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കിലോമീറ്ററുകള്‍ അകലേക്ക് പ്രകമ്പനമെത്തി. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. അപകടത്തി്‌നറെ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു