ബദാംകൊണ്ടൊരു ഹെൽത്തി & ടേസ്റ്റി ഡ്രിങ്ക്

ആവശ്യമായ ചേരുവകൾ

ബദാം – 1 കപ്പ്‌ 
പാൽ – 3 കപ്പ്‌ 
തേൻ – 2/3 ടേബിൾസ്പൂൺ 
മഞ്ഞൾപൊടി – ½ ടീസ്പൂൺ 
കറുവപ്പട്ട പൊടി – ½ ടീസ്പൂൺ 
കുരുമുളക്പൊടി – ¼ ടീസ്പൂൺ 
കുങ്കുമപ്പൂവ് – 4/5
ഏലക്കായ പൊടി – 1 ടീസ്പൂൺ 
ഇഞ്ചിപ്പൊടി – ½ ടീസ്പൂൺ 
നട്സ് – ആവശ്യത്തിന് അരിഞ്ഞത് 

തയ്യാറാക്കുന്ന വിധം

1 കപ്പ് ബദാം രാത്രി മുഴുവൻ കുതിർക്കുക. ശേഷം തൊലികളഞ്ഞ് ഈ ബദാം അൽപം പാലുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം പാൽ തിളപ്പിച്ച്‌ അതിലേക്ക് ഈ പേസ്റ്റ് ചേർക്കുക.ശേഷം മഞ്ഞൾപൊടി, കറുവപ്പട്ട പൊടിച്ചത്, കുരുമുളക്പൊടി, കുങ്കുമപ്പൂവ്, ഏലക്കായപൊടി, ഇഞ്ചിപ്പൊടി എന്നിവ മിക്സ് ചെയ്യുക. ശേഷം 2-3 ടീസ്പൂൺ തേൻ ചേർത്ത് ഇളക്കുക.ഇതൊരു 5-10 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ശേഷം ആവശ്യമായ നട്സ്കൊണ്ട് ഗാർനിഷ് ചെയ്‌താൽ ഡ്രിങ്ക് റെഡി.
 
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
 
 

Share news
error: Content is protected !!
Scroll to Top