Section

malabari-logo-mobile

സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : A free kidney disease screening camp was organized

തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡ് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി പി സുഹ്റാബി ഉദ്ഘാടനം ചെയ്തു.

രോഗമില്ലാത്ത ലോകമെന്ന മനുഷ്യന്റെ സ്വപ്നത്തിന് മുന്നില്‍ ജീവിത ശൈലി രോഗങ്ങളാണ് പ്രധാനമായും വിലങ്ങു തടിയാവുന്നത് എന്ന് അവര്‍ അഭിപ്രായപ്പെട്ടു. നൈമിഷിക സന്തോഷങ്ങളേക്കാള്‍ പരിഗണന ആരോഗ്യ സുരക്ഷക്ക് നല്‍കാന്‍ നമ്മള്‍ തയ്യാറായാല്‍ രോഗാതുരതകളെ തുരത്താനാവുമെന്ന് അവര്‍ പറഞ്ഞു.

sameeksha-malabarinews

കോഴിക്കോട് ഹെല്പിങ്ങ് ഹാന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ നൂറില്‍ പരമാളുകള്‍ പരിശോധനക്കെത്തി. കിഡ്‌നി സംബന്ധമായ എല്ലാ പരിശോധനകളും കൗണ്‍സിലിങ്ങും ബോധവല്‍ക്കരണവും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് കെ സി അയൂബ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി ടി ഹംസ, അബ്ദുല്‍ അസീസ് തിരുവണ്ണൂര്‍, മന്‍സൂര്‍ കല്ലുപറമ്പന്‍, എം ബാപ്പുട്ടി എന്നിവര്‍ സംസാരിച്ചു. താജുദ്ദീന്‍ കല്ലുപറമ്പന്‍, ജാഷി കെ പി, സി ടി ഹബീബ് റഹ്‌മാന്‍, ബാപ്പു കെ പി, നയീം കെ കെ, മന്‍സൂറലി ചെമ്മാട്, കെ കെ മുഹമ്മദ് അബ്ദുന്നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!