കടലുണ്ടി: ജി എല്‍ പി സ്‌കൂള്‍ വട്ടപ്പറമ്പില്‍ ലഹരിക്കെതിരെ സ്‌നേഹജ്വാലയായ് സംഘടിപ്പിച്ചു. കടലുണ്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി പി സജി ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം സി അക്ബര്‍, എം സി എസ് പാഷ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
പഞ്ചായത്തംഗം ഷാഹിദ് കടലുണ്ടി ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷനായി. പ്രധാനധ്യാപകന്‍ ബി കെ അബ്ദുള്‍റഹിമാന്‍,സി ഫല്‍ഗുനന്‍, വി കെ അബ്ദുള്‍ സത്താര്‍, പി കെ ഹരിദാസന്‍ ,റജിന്‍ റോസ്, കെ അബ്ദുള്‍ അസീസ്,നജുമുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




