HIGHLIGHTS : A five-year-old boy was hacked to death in Thrissur
തൃശ്ശൂര്‍:അഞ്ചു വയസ്സു കാരന്‍ വെട്ടേറ്റു മരിച്ചു.അതിഥി തൊഴിലാളികളുടെ മകനായ നാജൂര്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്.
അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആണ് കുട്ടിക്ക് വെട്ടേറ്റത് എന്നാണ് വിവരം .

മുപ്ലിയം ഗ്രൗണ്ടിന് സമീപം വെച്ചാണ് സംഭവം.അതിഥി തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചത്. കുട്ടിയുടെ അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അസം സ്വദേശികളാണ്.
അമ്മ നജിമ കാട്ടൂനെ അമ്മാവന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ഇടയില്‍ വന്നപ്പോഴാണ് കുട്ടിക്ക് കുത്തേറ്റതെന്നാണ് വിവരം.
വെട്ടിയ ആളെ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് പോലീസിന് കൈമാറിയിട്ടുണ്ട്.