തിരൂരങ്ങാടിയില്‍ നടന്നത് വികസന വിപ്ലവം: മന്ത്രി സജി ചെറിയാന്‍

കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തില്‍ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാന്‍. പരപ്പനങ്ങാടി അവുക്കാദര്‍കുട്ടി നഹാ സ്റ്റേഡിയത്തില്‍ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് തിരൂരങ്ങാടി മണ്ഡലത്തില്‍ നടപ്പാക്കിയത്. ഇതു വരെ ലഭിക്കാത്ത സഹായമാണ് മലപ്പുറം ജില്ലയ്ക്ക് ഈ സര്‍ക്കാര്‍ നല്‍കിയത്. 113 കോടി രൂപ ചെലവിലാണ് പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ നടപ്പാക്കുന്നത്. 58 ലക്ഷം രൂപ ചെലവില്‍ മലബാര്‍ വിപ്ലവത്തിന്റെ നിത്യ സ്മാരകമായി ജില്ലാ പൈതൃക മ്യൂസിയം ആരംഭിച്ചു.

96.8 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി. തിരൂരങ്ങാടി നഗരസഭയില്‍ 14.3 കോടി രൂപയുടെ കുട്ടി വെള്ള പദ്ധതി അനുവദിച്ചു. 25.57 കോടി രൂപയ്ക്ക് പരപ്പനങാടിയില്‍ കോടതി കെട്ടിടം, പൂക്കിപ്പറമ്പ്- പതിനാറുങ്ങല്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 100 കോടി രൂപ, സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിന് 11 കോടി രൂപയും ചെലവിട്ടു. റേഷന്‍ കടകള്‍ പൂര്‍ണ്ണമായി ആധുനികവത്കരിക്കുകയും 500 ഹെക്ടറില്‍ കൃഷിയിറക്കുകയും ചെയ്തു.

എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ജനങ്ങളെയാണ് മുന്നില്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതിനിടയിലും അതിനെ അതിജീവിച്ച് വികസന മുന്നേറ്റം കാഴ്ചവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും
മന്ത്രി പറഞ്ഞു.

കൊല്ലത്ത് പെണ്‍കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ സേവനത്തെ മന്ത്രി അഭിനന്ദിച്ചു. നവകേരള യാത്രയ്ക്കിടെ നടന്ന സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും മുഴുവന്‍ പോലീസുകാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top