കൊല്ലം: ലോഡുമായി വന്ന റെഡിമിക്‌സ് ലോറി കയറ്റത്തില്‍ നിന്ന് പിന്നോട്ട് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന് ഭാഗികമായി തകരാറുകള്‍ സംഭവിച്ചു. സംഭവസമയത്ത് വീടിനകത്തായിരുന്ന വീട്ടമ്മ ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ലോറിയുടെ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൈലം-കുരാ പാതയിലാണ് അപകടം. അഖില്‍ ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീടാണ് തകര്‍ന്നത്.
വീടിന്റെ മുന്‍ ഭിത്തിയും കോണ്‍ക്രീറ്റ് ഷെയ്ഡും തകര്‍ന്ന് ലോറി വീട്ടിനുള്ളിലേക്ക് കയറിയ നിലയിലാണ്. അപകടത്തിന് പിന്നാലെ കോണ്‍ക്രീറ്റ് മിശ്രിതം വീട്ടിനുള്ളിലാകെ പരന്നു. വീടിന്റെ നടുത്തളം മുഴുവന്‍ ലോറി വീണ് തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടിന്റെ തറയടക്കം ഇടിഞ്ഞ നിലയിലാണ്.
അടൂരില്‍ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ഗ്രീറ്റ് മിശ്രിതവുമായി വന്നതായിരുന്നു ലോറി.



