താനൂരില്‍ കാറും വാനും കൂട്ടിയിടിച്ചു;4 പേര്‍ക്ക് പരിക്ക്

താനൂര്‍: കാറും പാഴ്‌സല്‍ വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

തിരൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പാഴ്‌സല്‍ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് മൂന്ന് മണിക്ക് ശേഷം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ താനൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top