
മേലാറ്റൂര്‍: മണ്ണാര്‍മല മാട് റോഡ് പ്രദേശത്ത് പുലിയെ പിടികൂടാന്‍ വീ ണ്ടും കെണി സ്ഥാപിച്ചു. വെള്ളി രാവിലെ ഒമ്പതോടെ എത്തിച്ച കൂട് സമീപത്തെ തോട്ടത്തിലാണ് സ്ഥാപിച്ചത്.
സിസിടിവി കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞ സാഹചര്യത്തില്‍ നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞദിവസം ഫോറസ് റേഞ്ച് ഓഫിസര്‍ പി രാജീവ്, നജീബ് കാന്തപുരം എംഎല്‍എ യും എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ മൂന്നു തവണ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



