Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

HIGHLIGHTS : A bus and a lorry where the students went on an excursion from Karipur collided with a huge accident; Injury to students

brihathi
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം.  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് വിനോദ യാത്ര പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു. മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂര്‍ സിംഗ്‌നല്‍ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലോറിയുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞു. പരിക്കേറ്റരില്‍ ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാര്‍ത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!