താനൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

താനൂര്‍: ഓലപീടികയ്ക്ക് സമീപം ബസ്സും ലോറിയും തമ്മില്‍ കൂട്ടയിടിച്ച് അപകടം. ഇന്ന് പകല്‍ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബസ്സിലെ യാത്രക്കാര്‍ നിസാര പരിക്കുകളോട രക്ഷപ്പെട്ടു.

പരപ്പനങ്ങാടി ഭാഗത്തുനിന്നും തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന വാഴക്കുലകള്‍ കയറ്റിവന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയില്‍ ബസ്സിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top