ആടുജീവിതത്തിന്റെ വ്യാജ പതിപ്പ്; സംവിധായകന്‍ ബ്ലസി പൊലീസില്‍ പരാതി നല്‍കി

കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലസി സംവിധാനം ചെയ്ത ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലും, സൈബര്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്. മൊബൈല്‍ സ്‌ക്രീന്‍ഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്.

വന്‍ അഭിപ്രായത്തോടെ ചിത്രം തിയ്യറ്ററില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയത്. കാനഡയില്‍ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്.

സമീപകാലത്ത് മലയാള സിനിമയില്‍ ഏവരും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുളള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ നായകന്‍ നജീബ് ആകാന്‍ പൃഥ്വിരാജ് നടത്തിയ രൂപമാറ്റവും ഡെഡിക്കേഷനും പുറത്തുവന്നിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top