ഫറോക്ക്: ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു. വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂര്‍ണ്ണമായും കത്തി നശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടിനാണ് തീപിടിച്ചത്.
ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ദിവസമാണ് ബോട്ട് യാര്‍ഡില്‍ കയറ്റിയിട്ടത്.മീഞ്ചന്തയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റും പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫയര്‍ഫോഴ്‌സ് യൂനിറ്റിന് ഈ ഭാഗത്ത് എത്തിപ്പെടാന്‍ പ്രയാസം നേരിടേണ്ടി വന്നതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ അല്‍പ്പം വൈകിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



