തിരൂരങ്ങാടി: 13 വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ വച്ച് ലൈംഗികമായി പീഢിപ്പിച്ച 53കാരനെ 5 വര്‍ഷം കഠിന തടവിനും 1 മാസം വെറു തടവിനും, 25000/- രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. തേഞ്ഞിപ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കാടപ്പടി പെരുവളളൂര്‍ വെങ്കുളത്ത് ഷാഹുല്‍ ഹമീദ് (53 ) യാണ് 5 വര്‍ഷം കഠിന തടവിനും 1 മാസം വെറു തടവിനും, 25000/- രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്.
2018 സെപ്തംബർ 15 ന് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് സമീപം റോഡില്‍ വെച്ച് സ്ക്കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 13 വയസ്സുള്ള പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചെന്നാണ് കേസ്.
പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്. POCSO Act പ്രകാരം 5 വര്‍ഷം കഠിന തടവും, 25000/- രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷം കഠിന തടവും ശിക്ഷ. പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും (25000/- രൂപ) Victim ന് നല്‍കുന്നതിന് ഉത്തരവായി.
തിരൂരങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ നൌഷാദ്. ഇ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന സി.എം ദേവദാസന്‍, കെ. റഫീഖ് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 10 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ് പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



