
മലപ്പുറം: 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും ശിക്ഷവിധിച്ച് കോടതി. എടരിക്കോട് സ്വദേശി സക്കീര്‍(42) ആണ് പിടിയിലായത്. സ്‌കൂളിലെ എക്‌സ്പീരിമെന്റ് ആവശ്യത്തിനായി ബലൂണ്‍ വാങ്ങാനായി പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന കടയില്‍ എത്തിയ കുട്ടിയെ പ്രതി കടയുടെ ഉള്ളിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുവെന്നാണ് പരാതി. 27.07.21 ലാണ് സംഭവം നടന്നത്.
കല്പകഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന റിയാസ് രാജ എം.ബി, പി.കെ ദാസ്, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പ്രതിക്ക് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ 5 വര്‍ഷം സാധാരണ തടവിനും 25000 രൂപ പിഴയടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 4 മാസം സാധാരണ തടവിനും ശിക്ഷിച്ചു.പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




