തിരൂര്‍ക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 21കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം: തിരൂര്‍ക്കാട് തടത്തില്‍ വളവിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കല്‍ സുലൈമാന്റെ മകന്‍ അക്ബര്‍ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്.

പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവില്‍ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ആണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ അക്ബല്‍ അലി മരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top