HIGHLIGHTS : A 1.5-year-old boy dies tragically after a window falls on him
കൊണ്ടോട്ടി:കിഴിശ്ശേരി കാരാട്ട് പറമ്പില്‍ ഒന്നര വയസ്സുകാരന്റെ മുകളില്‍ ജനവാതില്‍ വീണ് മരണപ്പെട്ടു
. കിഴിശ്ശേരി പുളിയക്കോട് സ്വദേശി പുനിയാനിക്കോട്ടില്‍ മുഹ്‌സിന്‍ – കാരാട്ടുപറമ്പ് വലിയാറക്കുണ്ട് വീട്ടില്‍ ഇ.കെ ജുഹൈന തസ്നി ദമ്പതികളുടെ മകന്‍ നൂര്‍ ഐമന്‍ ആണ് മരിച്ചത്. വ്യാഴം രാവിലെ ഒന്‍പതിന് കാരാട്ടുപറമ്പില്‍ മാതാവിന്റെ വീട്ടിലാണ് അപകടം.
ബിരുദ വിദ്യാര്‍ഥിയായ മാതാവ് ക്ലാസിലേക്ക് പോകുകയും ഈസമയം വല്യുപ്പയുടെ അടുത്തേക്ക് കളിച്ചുകൊണ്ടിരിക്കെ ചുമരില്‍ ചാരിവച്ചിരുന്ന പഴയ ജനല്‍ കട്ടില ദേഹത്തേക്ക് വീഴുകയായിരുന്നു.
തലക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചെന്നൈയില്‍ വോഡഫോണ്‍ കമ്പനിയില്‍ ജീവനക്കാരനായ മുഹ്‌സിന്‍ നാല് ദിവസം മുമ്പാണ് വീട്ടില്‍ വന്ന് മടങ്ങിയത്. ഇതിന് ശേഷമാണ് ജുഹൈന തസ്‌നി മകനുമായി സ്വന്തം വീട്ടില്‍ എത്തിയത്. പുളിയക്കോട് ആക്കപറമ്പ് ജുമുഅത്ത് പള്ളിയില്‍ മറവ് ചെയ്യും.