പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞു;4 മരണം

HIGHLIGHTS : Lorry overturns on top of students in Palakkad; 4 dead

phoenix
careertech

പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ലോറിക്കടിയില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായി തുരുന്നുവെന്നുമാണ് വിവരം.കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്

പാലക്കാട് മണ്ണാര്‍ക്കാട് പനയം പാടത്ത് വെച്ചാണ് അപകടം. അപകട കാരണം വ്യക്തമല്ല.സിമന്റ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

sameeksha-malabarinews

കരിമ്പ പനയംപാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിന്റെ അപാകത പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!