മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കേരളത്തില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17,000 അപേക്ഷകളില്‍ നിന്നാണ് മികച്ച പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനത്തും, സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്റെ സ്ഥാനം.
2023ല്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍, കേസ് തീര്‍പ്പാക്കല്‍, സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, കേസുകളുടെ എണ്ണം, സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഫെബ്രുവരി ആറിന് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




