Section

malabari-logo-mobile

താനൂര്‍ ജംങ്ഷന്‍ – വാഴക്കാത്തെരു – ഉണ്ണിയാല്‍ റോഡ് നവീകരണത്തിന് 9.48 കോടി ഭരണാനുമതി

HIGHLIGHTS : 9.48 crore sanction for Tanur Junction - Vazhakatheru - Unniyal Road Upgradation

താനൂര്‍ ടൗണിലെ താനൂര്‍ ജങ്ഷനില്‍ നിന്ന് വരായിക്കുളം റോഡ് വഴി വാഴക്കാത്തെരുവില്‍ എത്തിച്ചേരുന്ന ഒരു ഭാഗവും എടക്കടപ്പുറം മുതല്‍ ഉണ്ണിയാല്‍ വരെയുള്ള ഒരു ഭാഗം കൂടെ ചേര്‍ത്ത് 2 റീച്ച് റോഡുകളുടെ നവീകരണത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 9.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. താനൂര്‍ എംഎല്‍എയും ഫിഷറീസ് കായിക വകുപ്പ് മന്ത്രിയുമായ വി അബ്ദുറഹിമാന്റെ ഇടപെടല്‍ മൂലമാണ് അനുമതി ലഭിച്ചിട്ടുള്ളത്.

താനൂര്‍ ടൗണ്‍ മുതല്‍ വാഴക്കാത്തെരുവ് വരെ 1.1 കിലോമീറ്ററും എടക്കടപ്പുറം മുതല്‍ ഉണ്ണിയാല്‍ വരെ നാലര കിലോമീറ്ററുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. താനൂര്‍ ടൗണ്‍ മുതല്‍ വാഴക്കാത്തെരു വരെയുള്ള ഭാഗങ്ങളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ വീതി കൂട്ടി റബറൈസ് ചെയ്യുകയും ഇരുവശങ്ങളിലും ട്രെയിനേജുകള്‍ നിര്‍മ്മിച്ച് ഫുട്പാത്തും ഹാന്‍ഡ് റൈലും സ്ഥാപിക്കലും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

ടിപ്പുസുല്‍ത്താന്‍ റോഡില്‍ എടക്കടപ്പുറം മുതല്‍ ഉണ്ണിയാല്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡ് നിലവില്‍ അഞ്ചര മീറ്റര്‍ ആണുള്ളത്. അത് 7 മീറ്ററിലേക്ക് വീതി കൂട്ടി റബറൈസ് ചെയ്യും. റോഡ് സുരക്ഷാക്രമീകരണങ്ങളും റോഡ് മാര്‍ക്കിങ്ങുകളും സെയിന്‍ ബോര്‍ഡുകളും ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!