ആകാശ ചുഴിയില്‍പെട്ട് വിമാനം ; അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരുക്ക്. മുംബൈ- കൊല്‍ക്കത്ത വിസ്താര എയര്‍ ലൈന്‍സ് വിമാനമാണ് ആകാശച്ചുഴില്‍ പെട്ടത്. ലാന്‍ഡിംഗിന് പതിനഞ്ച് മിനിറ്റ് മുമ്പായിരുന്നു സംഭവം.

മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വരുകയായിരുന്നു യുകെ 775 വിമാനം. അപകടത്തില്‍ ഒരാളുടെ വലതു കൈക്കും മറ്റൊരാള്‍ക്ക് നട്ടെല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.
113 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അന്തരീക്ഷത്തിലുണ്ടായ ശക്തമായ വ്യതിയാനമാണ് അപകടത്തിന് കാരണമെന്‌നാണ് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നത്.

വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ഈ വ്യതിയാനത്തെയാണ് ആകാശ ചുഴി എന്ന് പറയുന്നത്. ആകാശച്ചുഴിയില്‍ നിയന്ത്രണം വിട്ടതോടെ
വിമാനം അപകടത്തിലാകുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top