പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്

കോഴിക്കോട് : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 5 വർഷം കഠിന തടവും 30,000 രൂപ പിഴയും. പ്രതി വെള്ളിപ്പറമ്പ്, ചെറുകുന്നുമ്മേൽ രാമചന്ദ്രനെ (77) യാണ് കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി സി എസ് അമ്പിളി ശിക്ഷിച്ചത്.

പിഴ തുകയിൽനിന്ന് 25,000 രൂപ ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പിഴ അടയ്ക്കാത്തപക്ഷം പ്രതി അധി കമായി മൂന്നുമാസംകൂടി കഠിന തടവ് അനുഭവിക്കണം.

സ്കൂൾവിട്ട് വീട്ടിലേക്കു പോകുന്ന വഴിയിൽ കടയിൽ മിഠായി വാങ്ങാൻ കയറിയ കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എസ്ഐ ആർ നി ഥിൻ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനായി അഡ്വ. ആർ എൻ രഞ്ജിത്ത് ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top