ലഡാക്കില്‍ സൈനികര്‍ സഞ്ചിരിച്ചിരുന്ന വാഹം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീഴുകയായിരുന്നു.
വാഹനത്തില്‍ 26 സൈനികരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജല്‍(39) ആണ് മരിച്ചത്.
പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം സംഭവിച്ചത്.
റോഡില്‍ നിന്ന് വാഹനം തെന്നിമാറി അറുപതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.




