തൊഴില്‍മേള വഴി 64 പേര്‍ക്ക് നിയമനം

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സിവില്‍ സ്റ്റേഷന്‍ ഗവ. യു.പി സ്‌ക്കൂളില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു.

ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം ആര്‍ രവികുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സോണിയ എ എം ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (ഇന്‍ ചാര്‍ജ്) സുരേഷ് സി, സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂള്‍ പ്രധാനാധ്യാപിക ഷോളി വി, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) സജീഷ് സി കെ സംസാരിച്ചു. വിവിധ മേഖലകളിലെ 15 തൊഴില്‍ദാതാക്കള്‍ പങ്കെടുത്ത മേളയില്‍ 390 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 64 പേര്‍ക്ക് നിയമനം ലഭിച്ചു. 144 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top