നാഥുലയില്‍ ഹിമപാതത്തില്‍ 6 മരണം;നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

ദില്ലി: സിക്കിമിലെ നാഥുലയില്‍ ഹിമപാതത്തില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഇരുപത്തിയഞ്ചിലേറെ പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

പ്രദേശത്ത് 350 ലേറെ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റോഡില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്ത് വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമം തുടരുകയാണ്. 80 ഓളം വാഹനങ്ങള്‍ ഇവിടെ നിന്നും രക്ഷപ്പെടുത്തിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top