ചുമ സിറപ്പ് നല്‍കിയതിന് പിന്നാലെ 6 കുട്ടികള്‍ മരിച്ച സംഭവം: മരുന്നുകള്‍ നിരീക്ഷണത്തില്‍

മധ്യപ്രദേശ് : സമീപകാലത്ത് കുട്ടികളിലുണ്ടായ മരണങ്ങളിലും രോഗങ്ങളിലും ചുമ സിറപ്പിന്റെ പങ്ക് സംശയിക്കുന്നതിനെത്തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ (എന്‍.സി.ഡി.സി.) നിന്നുള്ള ഒരു കേന്ദ്ര സംഘം മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു.

രാജസ്ഥാനില്‍ നിന്നും സമാനമായ കേസുകള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ഡെക്സ്ട്രോമെതോര്‍ഫാന്‍ ഹൈഡ്രോബ്രോമൈഡ് സിറപ്പ് ബാച്ചുകളുടെ അടിയന്തിര പരിശോധനയ്ക്കും സംസ്ഥാനത്തുടനീളമുള്ള വിതരണം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കി.

സൗജന്യ മരുന്ന് പദ്ധതി പ്രകാരം നല്‍കിയ ചുമ സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ സികാറില്‍ 5 വയസ്സുകാരന്‍ മരിച്ചു. ഇതേ സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് ഭരത്പൂരില്‍ 3 വയസ്സുകാരന് ഗുരുതരമായ അസുഖം ബാധിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.

കൂടാതെ, മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയില്‍, സമാനമായ 2 തരം സിറപ്പുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് വൃക്ക അണുബാധ സംശയിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 6 കുട്ടികള്‍ മരിച്ചു. ഇതിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ്, നെക്‌സ്‌ട്രോ-ഡിഎസ് സിറപ്പുകള്‍ ജില്ലാ ഭരണകൂടം നിരോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top