
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍ മുട്ടി പൂവത്തിന്‍ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രന്‍ (52) ആണ് മരിച്ചത്.
ലൈസന്‍സ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




