ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം; പ്രതിഷേധം ശക്തമായതോടെ തീരുമാനം സര്‍വകക്ഷി യോഗത്തിന് ശേഷമെന്ന് മലപ്പുറം കളക്ടര്‍

മലപ്പുറം:  ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം

മതനേതാക്കളും ജനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിനുശേഷമാണ്‌
തീരുമാനം. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന്‌ ജില്ലാ കലക്ടര്‍ അറിയിച്ചു.

തീരുമാനം പുനഃപരിശോധിക്കണമെന്ന് വിവിധ മതനേതാക്കള്‍ ആവശ്യപ്പെട്ടിട്ടു. സംസ്ഥാനതലത്തില്‍ തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തിനുശേഷം ഇക്കാര്യത്തില്‍
അന്തിമ തീരുമാനമെടുക്കുക

Share news
error: Content is protected !!
Scroll to Top