Section

malabari-logo-mobile

പഞ്ചാബില്‍ 15 അംഗ കോണ്‍ഗ്രസ് മന്ത്രിസഭ; ആറുപേര്‍ പുതുമുഖങ്ങള്‍

HIGHLIGHTS : 15 Ministers In New Punjab Cabinet Under Chief Minister Charanjit Channi

ചണ്ഡിഗഢ്: പഞ്ചാബില്‍ ഛരണ്‍ജിത്ത് സിങ് ചന്നിയുടെ മന്ത്രിസഭയില്‍ ആറ് പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ 15 അംഗങ്ങളുള്ള മന്ത്രിസഭയാണ് നിലവിലുണ്ടാവുക.

സംസ്ഥാനത്ത് ഏതാനും മസങ്ങള്‍ക്കം നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയിലെ ഈ അഴിച്ചുപണി. പുറത്താക്കപ്പെട്ട മന്ത്രിമാര്‍ക്കിടയില്‍ അസ്വാരസങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

sameeksha-malabarinews

അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ അംഗമായിരുന്ന റാണാ ഗുരുജീത്ത് സിങും പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചാബിലെ ഏറ്റവും ധനികനായ എം.എല്‍.എമാരില്‍ ഒരാളായ റാണാ ഗുരുജീത്തിനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് സംസ്ഥാനത്ത്വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. റാണാ ഗുരുജീത്തിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന് കത്തെഴുതിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!